മാറഞ്ചേരി കാഞ്ഞിരമുക്കിലെ യുവാവിന്റെ മരണം വാഹനമിടിച്ച് പ്രതി പിടിയില്‍

മാറഞ്ചേരി കാഞ്ഞിരമുക്കിലെ യുവാവിന്റെ മരണം വാഹനമിടിച്ച് പ്രതി പിടിയില്‍

പൊന്നാനി:മാറഞ്ചേരി കാഞ്ഞിരമുക്കിലെ യുവാവിന്റെ മരണം വാഹനമിടിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍.സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ തൊടുപുഴ കല്ലൂര്‍ കുടിയത്ത് ആന്റോ (20)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മാറഞ്ചേരി കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പില്‍ അമല്‍ (22) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നട്ടെല്ലിനും, കരളിനും ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകട മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തില്‍ പരസ്യ ബോര്‍ഡുമായ പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചാണ് അമല്‍ മരണപ്പെട്ടതെന്ന് കണ്ടെത്തി. എറണാംകുളത്ത് നിന്നും, കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് വാന്‍ അമലിനെ പിന്നില്‍ നിന്നും ഇടിച്ചത്.വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു .എറണാംകുളത്ത് വെച്ച് ഡ്രൈവറെയും, വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Sharing is caring!