ഫിറോസ് കുന്നംപറമ്പിലിനെ വിവിധ ദളിത് സംഘടനകള്‍ പിന്തുണക്കുമെന്ന് ഭാരവാഹികള്‍

ഫിറോസ് കുന്നംപറമ്പിലിനെ വിവിധ ദളിത് സംഘടനകള്‍ പിന്തുണക്കുമെന്ന് ഭാരവാഹികള്‍

മലപ്പുറം: വിവിധ ദളിത് സംഘടനകള്‍ തവനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. തവനൂര്‍ നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലായി 215 പട്ടികജാതി കോളനികളും അയ്യായിരത്തോളം വീടുകളില്‍ താമസിക്കുന്ന നാല്‍പതിനായിരത്തോളം വരുന്ന പട്ടികജാതിക്കാരുണ്ടെന്നും അവരുടെ ഉന്നമനത്തിനായി യാതൊരുവിധ കാര്യങ്ങളും ചെയ്യാത്ത ഇടതുപക്ഷ സര്‍ക്കാരും തവനൂരിലെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീലിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു. ദളിത് സ്‌നേഹം പറയുന്ന ഇടതു സര്‍ക്കാര്‍ അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലും വാളയാര്‍ കുഞ്ഞുങ്ങളുടെ മരണത്തിനും സര്‍ക്കാര്‍ നിലപാട് തികച്ചും ദളിത് വിരുദ്ധമാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ എസ്.സി, എസ്.ടി കാര്‍ക്ക് ഒരുതുണ്ട് ഭൂമിപോലും നല്‍കാതെ ആട്ടിന്‍ കൂടിന് സമാനമായ രേഖകളില്ലാത്ത ഫ്‌ലാറ്റില്‍ ഒതുക്കി കളഞ്ഞു.പട്ടികജാതിക്കാര്‍ക്ക് ഭൂരഹിതരായ ആളുകള്‍ക്ക് ഒരു തുണ്ടു ഭൂമി പോലും നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ഒരു ആര്‍എസ്എസ് ആയിട്ടുള്ള പ്രമുഖന് തിരുവനന്തപുരത്ത് ധ്യാന കേന്ദ്രം തുടങ്ങാന്‍ ഏക്കര്‍ കണക്കിന് ഭൂമി നല്‍കി.ആയിരക്കണക്കിന് യുവതീയുവാക്കളുടെ തൊഴിലവസരങ്ങള്‍ നിഷേധിച്ചു നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു വന്നിട്ടും അതിനെല്ലാം അവഗണിച്ച് സര്‍ക്കാര്‍ നിലപാടുകള്‍ പ്രതിഷേധിച്ചു കൊണ്ടാണ് കൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ദളിത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഭരണത്തുടര്‍ച്ച അല്ല ഭരണമാറ്റം ആണ് വേണ്ടത് എന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ വിജയിപ്പിക്കാന്‍ വേണ്ടി ദളിത് കോഡിനേഷന്‍ കമ്മറ്റി തീരുമാനം എടുത്തത്. പത്രസമ്മേളനത്തില്‍ ടി.പി അയ്യപ്പന്‍, കെ.വി കോമണ്‍ , ആര്‍.പി മണി, ചന്ദ്രന്‍ വട്ടംകുളം, വി.എന്‍ ഭാസ്‌കരന്‍ പങ്കെടുത്തു.

 

Sharing is caring!