പി.കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയെത്തി
മലപ്പുറം: താനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്
ആവേശം പകര്‍ന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. ജനവിരുദ്ധ സര്‍ക്കാറിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനദ്രോഹനയങ്ങളില്‍ മനം മടുത്ത ജനം യു.ഡി.എഫിനെ അധികാരത്തിലേറ്റുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
താനൂര്‍ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പികെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബഹുമുഖപദ്ധതികള്‍ അല്ലാതെ താനൂരില്‍ മറ്റൊന്നും നിലവിലെ എംഎല്‍എ കൊണ്ടുവന്നില്ലെന്നും താനൂരിന് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത്, മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, ഡോ. യുകെ അഭിലാഷ്, .ഒ. രാജന്‍, ഷാജി പച്ചേരി, എംപി അഷറഫ്, വൈപി ലത്തീഫ്, പി വാസുദേവന്‍, നൂഹ് കരിങ്കപ്പാറ, ടിപിഎം അബ്ദുല്‍ കരീം, വിപി ശശികുമാര്‍, അഡ്വ.കെപി സൈതലവി, ഇ പി കുഞ്ഞാവ, കോട്ടില്‍ അബ്ദുറഹിമാന്‍, ഹബീബ് ആദൃശ്ശേരി, എന്‍ കുഞ്ഞാലി, യാഹുട്ടി, പിപി ശംസുദ്ധീന്‍, സികെ സുബൈദ, പ്രസന്നകുമാരി ടീച്ചര്‍, അഡ്വ.ബാലകൃഷ്ണന്‍, അഡ്വ.പിപി ഹാരിഫ് എന്നിവര്‍ പ്രസംഗിച്ചു.
യു.ഡി. എഫ്. സ്ഥാനാര്‍ഥി പികെ ഫിറോസിന്റെ താനൂര്‍ മുനിസിപ്പാലിറ്റിയിലെ പര്യടനം ആവേശമായി.. മോര്യ കാപ്പ് പദ്ധതിക്കായി ഒന്നും ചെയ്യാതെ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിച്ച എംഎല്‍എ ക്കെതിരെ യുള്ള ജനകീയ രോഷമായി സ്വീകരണ യോഗങ്ങള്‍ മാറുകയാണ്. ചീരാന്‍ കടപ്പുറം, ഒസ്സാന്‍ കടപ്പുറം, കുന്നുംപുറം, പനങ്ങാട്ടൂര്‍, അട്ടത്തോട്, ചാഞ്ചേരിപറമ്പ് ഭാഗങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുത്തു. കാട്ടിലങ്ങാടി, മഠത്തില്‍ റോഡ്, അട്ടത്തോട്, ഓലപ്പീടിക, മോര്യ, കുന്നുംപുറം, പനങ്ങാട്ടൂര്‍ ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണന്തളിയില്‍ സമാപിച്ചു. ടിവി കുഞ്ഞന്‍ ബാവ ഹാജി, എംപി അഷറഫ്, ടിപിഎം അബ്ദുല്‍ കരീം, വിപി ശശികുമാര്‍, അഡ്വ.കെപി സൈതലവി, വൈപി ലത്തീഫ്, ഇ പി കുഞ്ഞാവ, പിപി ബാവ തങ്ങള്‍, പി നൗഷാദ്, പിപി ഷംസുദ്ധീന്‍, സി മുഹമ്മദ് അഷറഫ്, ടിപി ഖാലിദ് കുട്ടി, സികെഎം ബഷീര്‍, എംകെ ഹംസ ഹാജി, എ എം യൂസഫ്, എംകെ അന്‍വര്‍ സാദത്ത്, എംപി നിസാം, ബിപി മുസ്ഥാര്‍, ഷാഹിദ് പനങ്ങാട്ടൂര്‍, ചെറിയേരി സിദ്ധീഖ്, ജാഫര്‍ ചാഞ്ചേരി, കോയമോന്‍, ടിപി ബഷീര്‍ എന്നിവര്‍ അനുഗമിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




