വള്ളിക്കുന്നില്‍ സമദാനിയുടെ പര്യടനം അവസാനിച്ചു

വള്ളിക്കുന്നില്‍ സമദാനിയുടെ പര്യടനം അവസാനിച്ചു

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ രണ്ടാം ദിവസത്തെ പര്യടനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒമ്പതി ന് ചെട്ട്യമാടില്‍ നിന്നാരംഭിച്ച പര്യടനം കരിപ്പൂര്‍ മദീന ജംഗ്ഷനില്‍ അവസാനിച്ചു.സമദാനിയോടൊപ്പം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എ.കെ അബ്ദുറഹിമാന്‍, വി.പി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ന്നൂര്‍, പി.എം ബാവ, കെ.പി മുസ്തഫ തങ്ങള്‍, വി.പി ശുക്കൂര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ സം ബ ന്ധിച്ചു.

Sharing is caring!