ഉബൈദുള്ളയുടെ പര്യടനം മൊറയൂര്‍ പഞ്ചായത്തില്‍

ഉബൈദുള്ളയുടെ പര്യടനം മൊറയൂര്‍ പഞ്ചായത്തില്‍

മലപ്പുറം മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി പി. ഉബൈദുള്ള മൊറയൂര്‍ പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യെക്തി എന്ന നിലയില്‍ ഏവര്‍ക്കും സുപരിചിതനായ ഉബൈദുള്ള പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്.മൊറയൂരിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം ഇന്നലെയോടെ വോട്ടഭ്യര്‍ത്ഥന പൂര്‍ത്തീകരിച്ചു.
വാലഞ്ചേരി, മൊറയൂര്‍, സലഫി, താണിക്കല്‍, കുടുംബിക്കല്‍, നെരവത്ത്, പള്ളിമുക്ക്, പലേക്കോട്, വെസ്റ്റ് ബസാര്‍, ചോലക്കല്‍, കുന്നക്കാട്, കളത്തിപ്പറമ്പ്, എടപ്പറമ്പ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
രാവിലെ ഡിഫ്രന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് നടത്തിയ അവകാശ യാത്രയെ മൊറയൂരില്‍ അഭിവാദ്യം ചെയ്തു. പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ ഓഡിറ്റോറിയം ഉദ്ഘാടനത്തിലും സംബന്ധിച്ചു.
മൊറയൂരിലെ രണ്ടാം ദിന പര്യടനം
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി. ബീരാന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
യു. ഡി. എഫ് നേതാക്കളായ ബംഗാളത്ത് ബാബു മാസ്റ്റര്‍,സി. കെ. മുഹമ്മദ്,വി. പി. അബൂബക്കര്‍ മാസ്റ്റര്‍,കലന്തന്‍ ബാപ്പുട്ടി,
പി. സി. രാജന്‍, അയ്യപ്പന്‍ പടുകണ്ണി,ആസാദ് മോങ്ങം, ബിച്ചിപ്പ സലഫി, ഷഫീഖ് അരിമ്പ്ര, റസാഖ് പാറക്കല്‍, ശിഹാബ് ഒഴുകൂര്‍, ബംഗാളത്ത് അബൂബക്കര്‍ ഹാജി,ബാബു മൊറയൂര്‍, ഉമ്മറുട്ടി പള്ളിമുക്ക്, അബ്ബാസ് വടക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Sharing is caring!