കുറുക്കോളി മൊയ്തീന്‍ വെട്ടം പഞ്ചായത്തില്‍ പര്യടനം നടത്തി

കുറുക്കോളി മൊയ്തീന്‍ വെട്ടം പഞ്ചായത്തില്‍ പര്യടനം നടത്തി

തിരൂര്‍: മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ വെട്ടം പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ 9 മണിക്ക് മുറി വഴിക്കലില്‍ നിന്ന് തുടങ്ങിയ പ്രചരണം പച്ചാട്ടിരിയില്‍ സമാപിച്ചു.വെട്ടം പഞ്ചായത്തില്‍ വര്‍ദ്ധിത ജനപിന്തുണയുണ്ടാകുമെന്ന സന്ദേശമാണ് ഓരോ സ്ഥലങ്ങളിലും സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. പ്രചരണ പര്യടനത്തിന്
വി. ഇ.എ. ലത്തീഫ്, സി. പി. മുഹമ്മദലി, കെ.വാസു, കെ. എം. ഹസ്സന്‍, ഹംസ അന്നാര, സി. ബീരാന്‍ കുട്ടി, കെ.ഐ അബ്ദുല്‍ നാസര്‍, വി. അലിക്കുട്ടി, യാസിന്‍ വെട്ടം, സി.എം. ടി. ബാവ, റഷാദ്, ഫാസില്‍, സി.പി. മന്‍സൂര്‍, സൈതാലി കുട്ടി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറുക്കോളിക്ക് വോട്ട് തേടി ഹരിത നേതാക്കള്‍

മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ് ലായ യുടെ നേതൃത്വത്തില്‍ ഹരിത പ്രവര്‍ത്തകര്‍ ഗൃഹ സമ്പര്‍ക്കം നടത്തി. തെരഞ്ഞെടുപ്പില്‍ ഭരണമാറ്റത്തിന് വേണ്ടി ഓരോ കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും, യു.ഡി.എഫിന് ചരിത്ര വിജയം ജനങ്ങള്‍ നല്‍കുമെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.വെട്ടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഗൃഹ സമ്പര്‍ക്കവും, കുടുംബയോഗങ്ങളിലും ഹരിത നേതാക്കള്‍ പങ്കെടുത്തു. നടത്തിയത്. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി, ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി എം. ഷിഫ, അഷിത ഖാനം, ഫാത്തിമ ലമിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!