മലപ്പുറത്ത് ആവേശത്തിരയിളക്കി ചാണ്ടി ഉമ്മന്‍
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടന്നതോടെ പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി ചാണ്ടി ഉമ്മന്‍ മലപ്പുറത്ത് എത്തി. രാവിലെ മുതല്‍ തുടങ്ങിയ പ്രചാരണ പരിപാടികളില്‍ വന്‍ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാണ്ടി ഉമ്മന്‍ സ്വീകരിക്കാനും വാക്കുകള്‍ കേള്‍ക്കാനും ഓരോ പരിപാടി സ്ഥലത്തും യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെത്തി. രാവിലെ ഏറനാട് മണ്ഡലത്തിലെ പി.കെ.ബഷീറിന്റ പ്രചാരണത്തോടെയാണ് പരിപാടികള്‍ക്കാണ് തുടക്കമായത്. ഭരണമാറ്റത്തിന് വേണ്ടി മലപ്പുറത്തെ ജനത യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശിന് വേണ്ടിയും ചാണ്ടി ഉമ്മന്‍ വോട്ട് തേടി. മങ്കടയില്‍ മഞ്ഞളാംകുഴി അലിയ്ക്ക് വേണ്ടിയും താനൂരില്‍ പി.കെ.ഫിറോസിന് വേണ്ടിയും സംഘടിപ്പിച്ച കുടുംബസംഗമങ്ങളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയ്ക്കലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈന് തങ്ങളുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി വളാഞ്ചേരിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ റാലിയിലും തിരൂരങ്ങാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിനായുള്ള റോഡ് ഷോയിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]