മലപ്പുറം തേഞ്ഞിപ്പലത്ത് നാലുവയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: നാലുവയസ്സുള്ള പെണ്കുഞ്ഞിനെയും ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടിയ യുവതിയെ കണ്ടെത്തി യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. മലപ്പുറം തലപ്പാറയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27 ന് പുലര്‍ച്ചെ ആണ് കാണാതായത്. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരം തേഞ്ഞിപ്പലം പോലീസിന്റെ അന്വേഷണത്തി ലാണ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് ന്റെ നേതൃത്വത്തില്‍ എസ്.ഐ സൈനുല്‍ ആബിദ്, സി.പി ഒ മാരായ റഫീഖ് മഞ്ചലോടന്, രാജേഷ്, സുജാത എന്നിവരാണ് കേസന്വേഷിച്ചത്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




