താനൂര്‍ പിടിച്ചെടുക്കാനുറച്ച് പികെ ഫിറോസ്

താനൂര്‍: വോട്ടര്‍മാരുടെ സ്നേഹം ഏറ്റുവാങ്ങി ഒഴൂരില്‍ ഇന്നലെ പികെ ഫിറോസിന്റെ പര്യടനം. നിരവധി പേരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കാത്തുനിന്നത്. ഒഴൂരിന്റെ ഗ്രാമങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനം എത്തിക്കാത്ത താനൂര്‍ എം.എല്‍.എയുടെ നടപടിക്കെതിരെയും വലിയ ജനരോശമാണ് ഉയരുന്നതെന്നു യു.ഡി.എഫ് ആരോപിച്ചു. തടിച്ചു കൂടുന്നവരൊക്കെയും പറയുന്നത് പറഞ്ഞു പറ്റിച്ച എംഎല്‍എ ക്കെതിരെയുള്ള വര്‍ത്തമാനങ്ങളാണ്. വരാനിരിക്കുന്നത് ഫിറോസിന്റെ നാളുകളാണെന്നും വിജയിച്ചാല്‍ താനൂരിന്റെ പുതിയ പ്രഭാതമായിരിക്കുമെന്നും വോട്ടര്‍മാര്‍ പറഞ്ഞുവെന്നും യു.ഡി.എഫ് പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.
ഇന്നലത്തെ പര്യടനം ഒഴൂര്‍ പഞ്ചായത്തിലെ ഒഴൂര്‍ ജംഗ്ഷനില്‍ പഞ്ചായത്ത് യു ഡി എഫ് ചെയര്മാന് ഹംസ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍
കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി ഉദ്ഘാടനം ചെയ്തു
വെട്ടുകുളം, ഓണക്കാട് കോളനി, എരനെല്ലൂര്‍, കുറുവെട്ടിശ്ശേരി,തലക്കട്ടൂര്‍, അയ്യായ, വെള്ളച്ചാല്‍, ചുരങ്ങര, പുല്‍പ്പറമ്പ്, മൊടങ്ങല്, കോറാട്, തെയ്യാല, മണലിപ്പുഴ, ഓമച്ചപ്പുഴ, മേല്‍മുറി, പെരിഞ്ചേരി, പറപ്പാറപ്പുറം, എസ്റ്റേറ്റ് പട, നാല്ക്കവല, പര്യാടനം പൂര്‍ത്തിയാക്കി പാറമ്മല്‍ അങ്ങാടിയില്‍ സമാപിച്ചു. പി വാസുദേവന്‍, നൂഹ് കരിങ്കപ്പാറ,ഷാജി പച്ചേരി, പി.കെ ബാവ ഹാജി,കെ കെ ഹനീഫ, എന്‍ ജാബിര്‍, കൊടിയേങ്ങല്‍ യൂസഫ്, ലത്തീഫ് ചിറയില്‍, വി കെ എ ജലീല്‍, സൈതലവി തൊട്ടിയില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]