മലപ്പുറം ജില്ലയില്‍ ഇതിനോടകം 1,090 പേര്‍ വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തു

മലപ്പുറം ജില്ലയില്‍ ഇതിനോടകം 1,090 പേര്‍ വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. 1,090 പേരാണ് വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തത്. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവുമധികം പേര്‍ അവശ്യ സര്‍വീസ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത് (152). വണ്ടൂരില്‍ 135 പേരും വോട്ട് രേഖപ്പെടുത്തി.

മാര്‍ച്ച് 28നാണ് അവശ്യസര്‍വീസിലുള്ളവര്‍ക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ പോയി വോട്ടുരേഖപ്പെടുത്താന്‍ കഴിയാത്തവരും മാര്‍ച്ച് 17നകം വരണാധികാരിയ്ക്ക് 12ഡി ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കിയിട്ടുള്ളവരുമായ ജീവനക്കാര്‍ക്കായിരുന്നു പ്രത്യേകം വോട്ടിങ് സെന്ററുകള്‍ സജ്ജമാക്കിയിരുന്നത്. 1,198 പേര്‍ക്കാണ് 12ഡി ഫോറം വിതരണം ചെയ്തിരുന്നത്, ഇതില്‍ 108 പേര്‍ ഒഴികെയുള്ളവരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ ഇന്ന് വിവിധ നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന ക്ലാസില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ക്ലാസുകള്‍ നടക്കുന്ന കേന്ദ്രങ്ങള്‍

1. കൊണ്ടോട്ടി – മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, 2. ഏറനാട് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അരീക്കോട്, 3. നിലമ്പൂര്‍, വണ്ടൂര്‍ – ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, നിലമ്പൂര്‍ 4. മഞ്ചേരി – മുനിസിപ്പല്‍ ഓഡിറ്റോറിയം, 5. പെരിന്തല്‍മണ്ണ, മങ്കട – മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരിന്തല്‍മണ്ണ, 6. മലപ്പുറം – മലപ്പുറം ഗവ. കോളജ് സെമിനാര്‍ ഹാള്‍, 7. വേങ്ങര – ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വേങ്ങര, 8. വള്ളിക്കുന്ന് – ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, 9. തിരൂരങ്ങാടി – ഗവ. ഹൈസ്‌കൂള്‍, തൃക്കുളം, 10. തിരൂര്‍,താനൂര്‍, കോട്ടക്കല്‍ – എസ്.എസ്.എം പോളിടെക്നിക്, തിരൂര്‍, 11. തവനൂര്‍ – കേളപ്പജി കോളജ് ഓഫ് എഞ്ചിനീയറിംഗ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി, തവനൂര്‍, 12. പൊന്നാനി – എം.ഇ.എസ് കോളേജ്, പൊന്നാനി.

 

Sharing is caring!