പരപ്പനങ്ങാടിയില്‍ കോടതി സമുച്ചയം യാഥാര്‍ത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടിയില്‍ കോടതി സമുച്ചയം യാഥാര്‍ത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയില്‍ ബാര്‍ അസ്സോസിയേഷന്‍ സന്ദര്‍ശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും കാലങ്ങളായുള്ള കെട്ടിടത്തിന്റെ ആവശ്യകതയും അഭിഭാഷകര്‍ സ്ഥാനാര്‍ത്ഥിയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ടാല്‍ പരപ്പനങ്ങാടിയില്‍ കോടതി സമുച്ഛയം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് പി.എന്‍. വാസുദേവന്‍, മറ്റു അഭിഭാഷകര്‍ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കി. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. സി. ഇബ്രാഹിം കുട്ടി, ഗിരീഷ് തോട്ടത്തില്‍, അഡ്വ. ഒ. കൃപാലിനി, കൗണ്‍സിലര്‍ കെ.സി. നാസര്‍, പ്രഭാകരന്‍ എന്ന കുട്ടന്‍, ഷാഹിന്‍ ചെറിയ കോലോത്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

 

 

Sharing is caring!