എട്ടുവയസ്സുകാരിക്ക് മാനഹാനി: യുവാവിന് ജാമ്യമില്ല

മഞ്ചേരി: എട്ടു വയസ്സുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പോത്തുകല്ല് മുണ്ടേരി കൊട്ടന്‍ചീനി പള്ളിപ്പുറത്ത് കരീം (44)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 നവംബര്‍ 23ന് പകല്‍ മൂന്ന് മണിക്ക് പോത്തുകല്ല് മുണ്ടേരി പൊട്ടന്‍ചീനിയില്‍ പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് തുണി തയ്ക്കാനെത്തിയതായിരുന്നു ബാലിക. പോത്തുകല്ല് എസ് ഐ കെ ശംഭുനാഥ് 2021 മാര്‍ച്ച് 11നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!