ചെറുകുളമ്പില്‍ മെഗാരക്തദാന ക്യാമ്പ് നടത്തി ടീം ഫിര്‍സേ ലേന

ചെറുകുളമ്പില്‍ മെഗാരക്തദാന ക്യാമ്പ് നടത്തി ടീം ഫിര്‍സേ ലേന

മലപ്പുറം: ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് മെഗാരക്തദാന ക്യാമ്പ് നടത്തി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ടീം ഫിര്‍സേലേന. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ പിന്തുണയോടെ നടത്തിയ രക്തദാന ക്യാമ്പില്‍ 200ഓളംപേര്‍ പങ്കെടുത്തു. ചടങ്ങ് മലപ്പുറം ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്,  വി.പി.ഷാജി അധ്യക്ഷത വഹിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഈ ക്യാമ്പ് കോവിഡ് കാലത്തു ജില്ലയില്‍നടത്തിയ ഏറ്റവും വലിയ രക്തക്യാമ്പാണെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ക്യാമ്പുമായി സഹകരിച്ച ടീം കനി, ഓസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് താണിക്കല്‍, പെരിങ്ങോട്ടുപുലം യൂണിറ്റി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചെറുകുളമ്പ് എഫ്.എഫ്.എ.ബി ഇന്‍ഡോര്‍ ക്ലബ്ബ്, കുറവ സംഗമം ആര്‍്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, വാഴക്കോട് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, എ.ടി.എം ചങ്ക്‌സ് താണിക്കല്‍, ടീം ചെന്താരകം കരിഞ്ചാപ്പാടി, എം.എല്‍.എസ്.സി കൂരിയാട് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അധികൃതര്‍ കൈമാറി. ചടങ്ങില്‍ ഫിര്‍സേലേന ഭാരവാഹികളായ എം.ടി.രഹ്നഹ് ന റിപ്പോര്‍ട്ടും, മുഹമ്മദ് ഷാഫി വിഷയാവതരണവും നടത്തി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍, ഡോ. സലീം, മഞ്ചേരി മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.മേരി ട്രീസ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.മരക്കാര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍, വി.അന്‍വര്‍ അലി പ്രസംഗിച്ചു.  ഡപ്യൂട്ടി ഡി.എം.ഒക്കുള്ള കൂട്ടായ്മയുടെ ഉപഹാരം  ഫിര്‍സേലേന കണ്‍വീനര്‍ ടി.സിയാദും, ട്രഷറര്‍ ഫിറോസ് ബാബുവും ചേര്‍ന്ന് കൈമാറി.   ചെയര്‍മാന്‍ വി.പി.നിസാര്‍ സ്വാഗതവും പ്രോഗ്രം കമ്മിറ്റി ചെയര്‍മാന്‍ കെ.എം. മുഹമ്മദലി നന്ദിയും പറഞ്ഞു.
1800ഓളം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയാണ് ടീം ഫിര്‍സേലേനയെന്നും കൂട്ടായ്മ ഭാരവാഹികള്‍ ഒന്നടങ്കം പ്രവര്‍ത്തിച്ചതിനാലും സ്‌കൂള്‍ എന്‍.എസ്.എസ് ടീമിന്റെ പിന്തുണ ലഭിച്ചതിനാലുമാണ് ഇത്തരത്തിലൊരു മെഗാരക്തദാന ക്യാമ്പ് നടത്താന്‍ സാധിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

 

Sharing is caring!