താനൂര്‍ തീരദേശത്തെ ആവേശത്തിലാഴ്ത്തി അബ്ദുറഹ്മാന്റെ പര്യടനം

താനൂര്‍ തീരദേശത്തെ ആവേശത്തിലാഴ്ത്തി അബ്ദുറഹ്മാന്റെ പര്യടനം

താനൂര്‍: താനൂര്‍ തീരദേശത്തെ ആവേശത്തിലാഴ്ത്തി വി അബ്ദുറഹ്മാന്റെ പര്യടനം. വെള്ളിയാഴ്ച താനൂര്‍ നഗരസഭയിലായിരുന്നു വി അബ്ദുറഹ്മാന്‍ പര്യടനം നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പാതിവഴിയിലാക്കിയ താനൂര്‍ ഹാര്‍ബര്‍ പ്രവൃത്തി നിര്‍മ്മാണം, ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം, തീരദേശ ഹൈവേ, ഫിഷറീസ് ഗ്രൗണ്ട്, താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി തുടങ്ങിയ വികസന പ്രവൃത്തികളാണ് താനൂരില്‍ വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്,
കാട്ടിലങ്ങാടി വടക്കേ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പര്യടനം കാട്ടിലപറമ്പ്, നടക്കാവ്, പന്തക്കപ്പാടം, കാവ് റോഡ്, ബ്ലോക്ക് ഓഫീസ് പരിസരം, പൂരപ്പുഴ, ഓലപ്പീടിക, മോര്യ, ചാഞ്ചേരിപ്പറമ്പ്, രായിരിമംഗലം കണ്ണന്തളി, ഒട്ടുംപുറം, ആല്‍ബസാര്‍, ഹാര്‍ബര്‍, എടക്കടപ്പുറം, ചീരാന്‍ കടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പുതിയ കടപ്പുറത്ത് സമാപിച്ചു.സിപിഐ എം ഏരിയ സെക്രട്ടറി കെ ടി ശശി, എം അനില്‍കുമാര്‍, ഇല്യാസ് വെട്ടം, എന്‍ ആദില്‍, ഒ സുരേഷ്ബാബു, ബാലകൃഷ്ണന്‍ ചുള്ളിയത്ത്, കെ വി സിദ്ദിഖ്, നാദിര്‍ഷ കടായിക്കല്‍, മേപ്പുറത്ത് ഹംസു, പി സിറാജ്, അഡ്വ രാജേഷ് പുതുക്കാട്, ഇല്യാസ് കുണ്ടൂര്‍ തുടങ്ങിയ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. ശനിയാഴ്ച ചെറിയമുണ്ടം പഞ്ചായത്തില്‍ പര്യടനം നടത്തും.

Sharing is caring!