രാഹുല്‍ ഗാന്ധിക്ക് പെരിന്തല്‍മണ്ണയില്‍ വന്‍ വരവേല്‍പ്പ്

പെരിന്തല്‍മണ്ണ: യു.ഡി.എഫ് സ്ഥാനാര്‍ഥികളായ എം.പി അബ്ദുസമദ് സമദാനി, നജീബ് കാന്തപുരം, മഞ്ഞളാംകുഴി എന്നിവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് പെരിന്തല്‍മണ്ണ നല്കിയ രാജകീയ വരവേല്‍പ്പ്. ആയിരക്കണക്കിന് ആളുകളാണ് മനഴി സ്റ്റാന്റിലെ സ്വീകരണ കേന്ദ്രത്തിലും തുടര്‍ന്ന് ദേശീയ പാതയോരങ്ങളിലും സ്വീകരിക്കാനായി എത്തിച്ചേര്‍ന്നത്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ സുരക്ഷാ Postഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടു. വൈകീട്ട് ആറ് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം പെരിന്തല്‍മണ്ണയിലെത്തിയ രാഹുലിന്റെ റോഡ്ഷോ മനഴി സ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. സ്വീകരിക്കാനെത്തിയ മുഴുവന്‍ ആളുകളെയും കൈവീശി അഭിവാദ്യം ചെയ്തു. കൊച്ചു കുഞ്ഞുങ്ങളെ വാഹനത്തില്‍ കയറ്റി ഓമനിച്ച് കുശലാന്വേഷണം നടത്താനും രാഹുല്‍ യാത്രക്കിടെ സമയം കണ്ടെത്തി. നേരം ഇരുള് വീണു തുടങ്ങിയെങ്കിലും ജനബാഹുല്ല്യത്തിന് ഒട്ടും കുറവ് വന്നില്ല. നഗര മധ്യത്തില്‍ പ്രധാന ജംങ്ഷനില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അരമണിക്കൂറോളം നീണ്ട പ്രഭാഷണത്തെ ലോക്സഭാ സ്ഥാനാര്‍ഥി കൂടിയായ എം.പി അബ്ദുസമദ് സമദാനി പരിഭാഷപ്പെടുത്തി. സം്സഥാന സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും കടന്നാക്രമിച്ച പ്രസംഗം കഴിഞ്ഞ് കോഴിക്കോട് റോഡിലേക്ക് നീങ്ങി ജൂബിലി ജംങ്ഷനി സമീപം റോഡ് ഷോ അവസാനിപ്പിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. നാലകത്ത് സൂപ്പി, കെ.പി.സി സെക്രട്ടറി വി.ബാബുരാജ്, സി.സേതുമാധവന്, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, എം.എം സക്കീര്‍ ഹുസൈന്, അഡ്വ. എസ്.അബ്ദുല്‍സലാം, എം.ബി ഫസല്‍ മുഹമ്മദ്, സി.മുഹമ്മദ് മുസ്തഫ, അഡ്വ. എ.കെ മുസ്തഫ, എ.കെ നാസര്‍, അഡ്വ. ബെന്നി തോമസ്, ഷാജി കട്ടുപ്പാറ, യാക്കൂബ് കുന്നപ്പള്ളി, സക്കീര്‍ ദാനത്ത്, സി.സുകുമാരന്‍, രാധാകൃഷ്ണന് മാസ്റ്റര്‍, സമദ് മങ്കട, ടി.കെ ശശി, മന്‍സൂര്‍ പള്ളിപ്പുറം, കെ.എസ് അനീഷ്, സക്കീര്‍ പുല്ലാര, മജീബ് ആനക്കയം, കല്ലിങ്ങല്‍ മുഹമ്മദലി, പി.ഉണ്ണീന്‍, പി.പി മുഹമ്മദ്, പി.പി നൗഫല്‍, കെ.എം.ടി മുഹമ്മദലി, കെ.പി.എം.എ റഹ്മാന്, നഹാസ് പാറക്കല്‍, കെ.എം സത്താഹ്, കൊളക്കാടന്‍ അസീസ്, നാലകത്ത് ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]