മണ്ഡലത്തിന്റെ മുക്കിലും, മൂലയിലും ഓടിയെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.നന്ദകുമാര്‍

മണ്ഡലത്തിന്റെ മുക്കിലും, മൂലയിലും ഓടിയെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.നന്ദകുമാര്‍

പൊന്നാനി: പ്രചരണ രംഗത്ത് ബഹുദൂരം മുന്നേറിയ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.നന്ദകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനും വേഗതയേറെയാണ്.വ്യാഴാഴ്ച രണ്ട് പഞ്ചായത്തുകളില്‍ മാത്രം 22 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.രാവിലെ മുതല്‍ ഉച്ചവരെ മാറഞ്ചേരി പഞ്ചായത്തിലും, ഉച്ചക്ക് ശേഷം വെളിയങ്കോട് പഞ്ചായത്തിലുമാണ് പര്യടനം നടന്നത്. രാവിലെ കാഞ്ഞിരമുക്ക് സെന്ററില്‍ നിന്നാരംഭിച്ച പര്യടനം, ഉച്ചയോടെ കാരക്കാട് സമാപിച്ചു. ഉച്ചക്ക് ശേഷം വെളിയങ്കോട് പൂക്കൈതയില്‍ നിന്നാരംഭിച്ച പര്യടനം രാത്രിയില്‍ അയ്യോട്ടിച്ചിയില്‍ സമാപിച്ചു.ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. ഇതിന് പുറമെ ബൂത്ത് തലങ്ങളില്‍ ക്ലസ്റ്ററുകളാക്കി തിരിച്ച് കുടുംബയോഗവും നടക്കുന്നുണ്ട്.കൂടാതെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ കണ്‍വെന്‍ഷനും മണ്ഡലത്തില്‍ നടന്നു വരുന്നുണ്ട്

 

Sharing is caring!