തിരൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് ഗാനോപഹാര സീഡി പുറത്തിറക്കി

മലപ്പുറം : സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റും തിരൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് ഗാനസീഡി മുസ്്ലീം ലീഗ് ദേശീയ ജന. സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ചടങ്ങില്‍ സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് ടി മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. എം എം യൂസഫ്, എം പി മുഹമ്മദ്, കെ മുഹമ്മദ് എന്ന കുഞ്ഞുട്ടി സംസാരിച്ചു. ഒ എം കരുവാരക്കുണ്ടിന്റെ അതിമനോഹരമായ രചനയില്‍ പിണറായി സര്‍ക്കാറിന്റെ അഴിമതി നിറഞ്ഞ ഭരണവും കടല്‍ വിദേശികള്‍ക്ക് വില്‍പ്പന നടത്തിയതും കര്‍ഷക സമരവും വരച്ചുകാട്ടുന്നു. പതിനാലാം രാവി ഫെയിം രജീഷ ബാലകൃഷ്ണന് ആലപിച്ച ഗാനം ഒറീസ മുഹമ്മദാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്
സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം മണ്ഡലം കമ്മറ്റി പുറത്തിറക്കിയ തിരൂര്‍ നിയോജക മണ്ഡലം യൂ ഡി എഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനോപഹാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി പ്രകാശനം ചെയ്യുന്നു
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]