തെന്നലയെ ആവേശത്തിലാക്കി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ റോഡ് ഷോ

തെന്നലയെ ആവേശത്തിലാക്കി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ റോഡ് ഷോ

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോ തെന്നല പഞ്ചായത്തിനെ ആവേശഭരിതമാക്കി. നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ യുവനിര അണിനിരന്ന റോഡ് ഷോ തെന്നല പഞ്ചായത്തിലെ
കൊടക്കല്ല് നിന്നുമാണ് പ്രയാണമാരംഭിത്. കടുത്ത ചൂടിനെ പോലും വകവെക്കാതെയാണ് യുവാക്കളുള്‍പ്പെടെ ആവേശത്തോടെ റോഡ് ഷോയില്‍ അണിനിരന്നത്.
സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ റോഡിനിരുവശവും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയിരുന്നു. തെന്നല പഞ്ചായത്തിലെ കൊടക്കല്ല്, കുറ്റിക്കാട്ടുപാറ, മണ്ണത്തിനാട്ട് കോളനി, വെസ്റ്റ് ബസാര്‍, ആലുങ്ങല്‍, കുറ്റിപ്പാല, തറയില്‍, മുക്കിലപീടിക, അറക്കല്‍,
പെരുമ്പുഴ, വാളക്കുളം, കുണ്ടുകുളം തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പൂക്കിപ്പറമ്പില്‍ സമാപിച്ചു.

 

Sharing is caring!