കിണര്‍ നന്നാക്കാനിറങ്ങിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു
വേങ്ങര: കിണറു നന്നാക്കാനിറങ്ങിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കിളിനക്കോട് പള്ളിത്തൊടി ഹംസ മകന് ഫൈസല്‍ (36) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുതുവില്‍ കുണ്ടില്‍ ചെനക്കല്‍ പറമ്പില്‍ അഷറഫിന്റെ വീട്ടുവളപ്പില്‍ കിണര്‍ നന്നാക്കാനെത്തി ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.
ഒമ്പതു മണിയോടെ ഫൈസല്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുകളിലേക്കു കയറി. എന്നാല്‍ മുകളില്‍ എത്തുന്നതിന്നു മുമ്പേ അദ്ദേഹം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് കൂട്ടുകാരായ ടി. പി. മജീദ് ,കല്ലുവളപ്പില്‍ സുലൈമാന്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ഫൈസലിനെ മുകളിലേക്കു കയറ്റുകയായിരുന്നു.. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.. ഒരു മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച്ച ഉച്ചയോടെ കിളിനക്കോട് ജുമാ മസ്ജിദില്‍ ഖബറടക്കും. ഉമ്മ: ജമീല. സഹോദരിമാര്‍ : സാജിത, സമീന ,ശബ്ന.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




