ഏറ്റവുകൂടുതല്പേര് നോക്കിയത് ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശപത്രിക
മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്തത് തവനൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശ പത്രിക. മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. 350 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എതിര് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകള്‍ നല്‍കിയിരുന്നു. ഇത് 121 പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഫിറോസ് കഴിഞ്ഞാല്‍ വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങള്‍ അറിയാനാണ് കൂടുതലാളുകള്‍ താല്പര്യം കാണിച്ചിട്ടുള്ളത്. 180 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്.
കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രന് സുലൈമാന്‍ ഹാജി (173), നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ (139), പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍. മലപ്പുറത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലോളി അബ്ദുറഹ്മാന്റേതാണ് ഏറ്റവും കുറവ്, 18 പേര്.
കമ്മിഷന് നല്കിയ സത്യവാങ്മൂല പ്രകാരം ഫിറോസിന്റെ ആസ്തി 52.58 ലക്ഷം രൂപയാണ്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്ബില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]