വേങ്ങരയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കും

മലപ്പുറം : വേങ്ങരമണ്ഡലത്തില്‍ നിന്ന്എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഡ്വ. സാദിഖ് നടുത്തൊടി പിന്മാറുമെന്ന് എസ് ഡി പി ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി.സബാഹിന്റെ വിജയം ഉറപ്പിക്കാനാണ് പിന്മാറുന്നത് . സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ തന്നെ പൊതു സ്ഥാനാര്‍ത്ഥിവന്നാല്‍ പിന്മാറുമെന്ന നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ് . വേങ്ങരയില്‍ കുഞ്ഞാലികുട്ടി വീണ്ടും മത്സരിക്കുന്നതില്‍ അതൃപ്തിയുള്ള യുഡിഎഫ് പ്രവര്‍ത്തകരും ലീഗ് നേതാവിനെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പ്രതിഷേധമുള്ള എല്‍ഡിഎഫുകാരും നാട്ടിലെ നിഷ്പക്ഷ ചിന്താഗതിക്കാരും സബാഹിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്. വേങ്ങരയില്‍ സ്ഥിരമായ ജനപ്രതിനിധിയുണ്ടാകുന്നതിനും വികസനത്തിനും സബാഹിനെ പോലെ ഒരാള്‍ വിജയിച്ചു വരേണ്ടതാണ്. അവര്‍ പറഞ്ഞു.
അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ വോട്ടര്‍മാര്‍ ശക്തമായി തന്നെ പ്രതികരിക്കും. സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ, ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാന്‍ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാര്‍ലമെന്റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്തവരെ ഇത്രയധികം പരിഹസിക്കുന്ന നിലപാട് മറ്റൊരു നേതാവില്‍ നിന്നും മുമ്പുണ്ടായിട്ടില്ല. ഇത്തരം അധികാരക്കൊതിയന്മാരെ പാഠം പഠിപ്പിക്കുവാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകേണ്ടതുണ്ട്.
എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് , ജില്ലാ വൈസ് അഡ്വ. സാദിഖ് നടുത്തൊടി , ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി