നാടിന്റെ സ്നേഹത്തിലലിഞ്ഞുചേര്ന്ന് കെപിഎം മുസ്തഫയുടെ പര്യടനം
പെരിന്തല്‍മണ്ണ: എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി. എം. മുസ്തഫ ഇന്നലെ രാവിലെ പെരിന്തല്‍മണ്ണ പൂപ്പലം മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. മലപ്പുറം ലോക്സഭാ സ്ഥാനാര്‍ത്ഥി വിപി സാനു, മങ്കട നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ടി. കെ. റഷീദലിയും എന്നിവരോടൊപ്പമാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ മാര്ക്കറ്റിലുള്ളവരുമായി കുശലാന്വേഷണങ്ങള്‍ നടത്തി. ഇടതു പക്ഷത്തിന്റെ തുടര്‍ഭരണവും സ്ഥാനാര്‍ത്ഥികളുടെ വിജയവും ഉറപ്പാക്കുന്ന സ്വീകാര്യതയാണ് മണ്ഡലത്തിലെങ്ങുമുള്ളത്. ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങി പര്യട യോഗങ്ങളിലും കുടുംബ സദസുകളിലും പങ്കെടുത്ത സ്ഥാനാര്‍ത്ഥി വൈകീട്ട് നടന്ന എസ്. എഫ്. ഐ യൂത്ത് മീറ്റിലും പങ്കെടുത്തു. രാവിലെ ആനമങ്ങാട് വില്ലേജില്‍ നിന്ന് ആരംഭിച്ച പര്യടനം ചെത്തനാംകുര്‍ശി മല, ഒലിയത്ത്, ആനമങ്ങാട് ഒന്ന്, ആനമങ്ങാട് രണ്ട്, പരിയാപുരം, വളാംകുളം, എടായ്ക്കല്‍, പുന്നക്കുന്ന്, തട്ടാന്പളള്യാല്, കളരി, കാമ്പ്രം, പളളിക്കുന്ന്, വട്ടപ്പറമ്പ്, ആശാരിക്കുണ്ട്, വട്ടപ്പറമ്പ്, കാപ്പുപറമ്പ്, മരുതല, കൊളങ്ങര, മാരമ്പറ്റക്കുന്ന്, കാപ്പുമുഖം, അത്തിക്കല്‍, കരവ്, എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതിനു ശേഷം പാണമ്പിയില്‍ അവസാനിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ജില്ലാ കമ്മിറ്റി അംഗം സി. എച്ച് ആഷിഖ്, സുല്‍ഫിക്കര്‍ അലി, യു അജയന്, ശ്യാംപ്രസാദ്, വി ശശികുമാര്‍ എന്നിവരും പ്രാദേശിക നേതാക്കളും അനുഗമിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]