തിരൂരില്‍ ട്രെന്‍ഡ് ഗഫൂര്‍ പി.ലില്ലീസിന് അനുകൂലം, എന്തുസംഭവിക്കാമെന്ന് മനോരമ അഭിപ്രായ സര്‍വ്വെ
മലപ്പുറം: ലീഗ് കോട്ടയായ മലപ്പുറം തിരൂരില്‍ ഇത്തവണ കനത്ത പോരാട്ടമാണെന്നും ആര്‍ക്കും വിജയിക്കാമെന്നും മനോരമയുടെ അഭിപ്രായ സര്‍വ്വെ. പൊതുസമ്മതനും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് അനുകൂലമായ ട്രെന്‍ഡ് മണ്ഡലത്തില്രൂപപ്പെട്ടുവരുന്നതായും സൂചനകളുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും, ഗഫൂറിന്റെ പൊതുസമ്മതിയും എല്‍.ഡി.എഫിന്റെ വിജയസാധ്യത തിരൂരില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മനോരമ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടും പുറത്തുവന്നത്. എന്നാല്‍ മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന് ആധിപത്യം ഉറപ്പച്ചാണു സര്‍വ്വെ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 15 സീറ്റും യു.ഡി.എഫ് നേടുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ സി.പി.എമ്മിന് നാലു സീറ്റാണ് മലപ്പുറത്തുള്ളത്. അതില്‍ മൂന്നും യു.ഡി.എഫ് പിടിച്ചെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി സി.പി.എമ്മില്‍ തന്നെ വലിയ പൊട്ടിത്തറിയുണ്ടായ പൊന്നാനിയിലും നിലമ്പൂരിലും അട്ടിമറിയിലൂടെ യു.ഡി.എഫ് തിരിച്ചുവരുമെന്നാണ് സര്‍വേ പറയുന്നത്. എല്‍.ഡി.എഫിന് ലഭിക്കുക തവനൂര്‍ മണ്ഡലം മാത്രമായിരിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.
നിലമ്പൂരില്‍ അട്ടിമറിയിലൂടെ പി.വി അന്‍വര്‍ തിരിച്ചു പിടിച്ച മണ്ഡലം അദ്ദേഹത്തിലൂടെതന്നെ സി.പി.എമ്മിന് നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്ത താനൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കും. തിരൂരും തിരൂരങ്ങാടിയും പെരിന്തല്‍മണ്ണയിലും കനത്ത പോരാട്ടമാണ് നടക്കുന്നതെന്നതിനാല്‍ എന്തും സംഭവിക്കാം.
അതേ സമയം കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് എന്നീ ജില്ലകളില്‍ യു.ഡി.എഫിനു കനത്തതോല്വിയായിരിക്കുമെന്നും സര്‍വേ പറയുന്നു. മൂന്നു ജില്ലകളിലെ 32 സീറ്റുകളില്‍ നാലിടത്തുമാത്രമാണ് യു.ഡി.എഫിനു സാധ്യതയുള്ളത്. ഒരിടത്ത് എന്‍.ഡി.എക്കും സര്‍വേ മുന്‍തൂക്കം നല്കുന്നു. മഞ്ചേശ്വരത്താണ് എന്‍.ഡി.എക്കു സാധ്യത പ്രവചിക്കുന്നത്. 28 സീറ്റുകളിലും എല്‍.ഡി.എഫിനാണ് വിജയസാധ്യത പ്രവചിക്കുന്നത്. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വരുമെന്നാണ് സര്‍വേയിലെ പ്രവചനം.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




