തിരൂരില്‍ വര്‍ഗീയ പ്രസംഗിച്ച് മുസ്ലിംലീഗ് വോട്ടുപിടിക്കാന്‍ ശ്രമിച്ചെന്ന്

തിരൂരില്‍  വര്‍ഗീയ പ്രസംഗിച്ച് മുസ്ലിംലീഗ് വോട്ടുപിടിക്കാന്‍ ശ്രമിച്ചെന്ന്

തിരൂര്‍: തിരൂരില്‍ വര്‍ഗീയ പറഞ്ഞ് മുസ്ലിംലീഗ് വോട്ടുപിടിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസല്‍ ബാബുവിന്റെ പ്രസംഗത്തിനെതിരെയാണ് ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്. റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പില്ല ഇതെന്നും ശബരിമല, ലൗജിഹാദ്, പാണക്കാട്ടേക്ക് വണ്ടികയറുന്നവരെ വര്‍ഗീയവാദി വിഷയങ്ങളാണു ചര്‍ച്ചയാകുന്നതെന്നും ചൂണ്ടിക്കാട്ടി പ്രസംഗിച്ചത് യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസല്‍ ബാബുവാണെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മലപ്പുറം ജില്ലയില്‍ ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായ തിരൂര്‍ മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി യുവ മുസ്ലിംലീഗ് നേതാവിന്റെ വര്‍ഗീയതയിലൂന്നിയ പ്രസംഗം നടന്നത്. മലപ്പുറം ജില്ലയില്‍ ഇത്തവണ അട്ടിമറി സാധ്യത കല്‍പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരൂര്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കുറുക്കോളി മൊയ്തീനും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഗഫൂര്‍ പി.ലില്ലീസുമാണ് ഇവിടെ മത്സര രംഗത്തുള്ളത്. ലീഗ് സീറ്റായ തിരൂരില്‍ ഇത്തവണ എല്‍.ഡി.എഫിന് കൂടുതല്‍ സാധ്യതയുള്ളതായാണു കാണുന്നത്. ഗഫൂര്‍ പി.ലില്ലീസിന് മണ്ഡലത്തില്‍ കൂടുതല്‍ സ്വീകര്യത ലഭിക്കുന്നതുകണ്ടു വര്‍ഗീയവിഷം ചീറ്റി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണു നീക്കം നടക്കുന്നതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസല്‍ ബാബുവിന്റെ വര്‍ഗീയ പരമാര്‍ശ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ:
”പ്രിയപ്പെട്ട തിരൂരുകാരെ ഈ തെരഞ്ഞെടുപ്പ് റോഡിന്റേയും പാലത്തിന്റേയും തെരഞ്ഞെടുപ്പില്ല.
കുറുക്കോളി മൊയ്തീന്‍ സാഹിബ് നിയമസഭയിലേക്കുപോകുമ്പോള്‍ വിശ്വാസം, ശബരിമല, ലൗജിഹാദ്, പാണക്കാട്ടേക്ക് വണ്ടികയറുന്നവരെ വര്‍ഗീയവാദി എന്നൊക്ക പറയുന്ന വര്‍ത്തമാനങ്ങള്‍ സംവാദ വിഷയമാകുന്ന കേരളത്തിന്റെ നിയമസഭാ പരിസരത്ത് ആ സംവാദ മണ്ഡലം തുറക്കുമ്പോള്‍ ആ സംവാദമണ്ഡലത്തില്‍ ജനാധിപത്യ മുന്നണിയുടെ ഒരു തേരാളിയെ നമ്മള്‍ ഇറക്കുകയാണ്. പ്രിയപ്പെട്ട കുറുക്കോളി മൊയ്തീന്‍ സാഹിബ് സാധാരണക്കാരില്‍ സാധാരണക്കാരനാണെന്നും പറഞ്ഞാണ് പ്രസംഗം നീണ്ടുപോകുന്നത്.

Sharing is caring!