ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു
മഞ്ചേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് മാക് ഗ്ലാസ് ഹൗസ് ഉടമയും കാളികാവ് പുല്ലങ്കോട് പരേതരായ കണക്കഞ്ചേരി ആലി – ബീവി ദമ്പതികളുടെ മകനുമായ മുഹമ്മദലി (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹാഫ് കിടങ്ങഴിയിലായിരുന്നു അപകടം. കിടങ്ങഴിയിലെ വീട്ടില്‍ നിന്നും ബൈക്കില്‍ നെല്ലിപ്പറമ്പിലേക്ക് പോകവെ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ മഞ്ചേരിയിലും തുടര്‍ന്ന് കോഴിക്കോടും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സാജിദ, മക്കള്‍: ജുവൈരിയ, മുഹ്സിന , റുമൈസ മില്‍ഹാന, ഫാത്തിമ ഫര്‍ഹാന. മരുമക്കള്‍: മുഹമ്മദ് ഹാരിസ്, സജീം പുലിക്കുന്നുമ്മല്‍, ഒ.കെ.ഫാഹിദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ കിടങ്ങഴി ജുമാ മസ്ജിദില്‍
അേേമരവാലിെേ മൃലമ
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]