ഇലക്ഷന് സ്ക്വാഡ് കോട്ടക്കലില്‍നിന്ന് 20ലക്ഷം രൂപ പിടികൂടി

കോട്ടക്കല്‍: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 20 ലക്ഷം രൂപ പിടികൂടി. കല്ലാര്‍ മംഗലം സ്വദേശിയില്‍ നിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം കോട്ടക്കല്‍ മണ്ഡലം സര്വേലയന്സ് ടീം ദേശീയപാതയിലെ സ്വാഗതമാട് വച്ചു നടത്തിയ വാഹന പരിശോധനയില്പണം പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാഹനവും മറ്റും ഇന്‍കം ടാക്സിനു കൈമാറീട്ടുണ്ടെന്നു സ്ക്വാഡ് അധികൃതര്‍ പറഞ്ഞു. എ.ഇ.ഒ കുറ്റിപ്പുറം പി.വി സുരേന്ദ്രന്, എം. നിധീഷ്, എം.ടി അനില്‍കുമാര്‍, സി.പി.ഒ ജിനേഷ്, സുനില്‍ എന്നിവരാണു സ്ക്വാഡിലുണ്ടായിരുന്നത്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്