വി.അബ്ദുറഹിമാനെതിരെ മൂന്ന് അപരന്‍മാര്‍

വി.അബ്ദുറഹിമാനെതിരെ മൂന്ന് അപരന്‍മാര്‍

മലപ്പുറം: അപരന്‍മാരുടെ ശല്യം താനൂരില്‍ രൂക്ഷം. താനൂരില്‍ ആകെ 11 സ്ഥാനാര്‍ഥികളാണുള്ളതെങ്കില്‍
ഇതില്‍ അഞ്ചും അപരന്മാരാണ്. താനൂരിലെ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി അബ്ദുറഹ്മാനെതിരെയാണ് ഏറ്റവും കൂടുതല്‍ അപരര്‍. മൂന്ന് അപര സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ രണ്ട് അപരന്മാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ അഞ്ച് അപര സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രിക അംഗീകരിച്ചു.ബിജെപി സ്ഥാനാര്‍ഥിയായ നാരായണന്‍ കെ, ബിഎസ്പിക്കു വേണ്ടി മുഹ്യുദ്ദീന്‍, സ്വതന്ത്രനായി കുഞ്ഞുമുഹമ്മദ് എന്നിവരും താനൂരില്‍ ജനവിധി തേടുന്നുണ്ട്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം മണ്ഡലം നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമാണ്. കൈവിട്ടുപോയ തട്ടകം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫും മുസ്ലീം ലീഗും നടത്തുന്നത്. എന്നാല്‍ ഇരുവര്‍ക്കും തലവേദന സൃഷ്ടിച്ച് അപരന്മാര്‍ രംഗത്തെത്തിയതോടെ താനൂരില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. നാളെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

 

Sharing is caring!