കോട്ടപ്പടി മാര്‍ക്കറ്റില്‍ വോട്ട് അഭ്യര്‍ത്ഥിച്ച പി. ഉബൈദുള്ള

കോട്ടപ്പടി മാര്‍ക്കറ്റില്‍ വോട്ട് അഭ്യര്‍ത്ഥിച്ച പി. ഉബൈദുള്ള

മലപ്പുറം മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി പി. ഉബൈദുള്ള മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി.എം. എല്‍. എ ആയിരുന്നപ്പോള്‍ നടത്തിയ ഇടപെടലുകളിലൂടെയും യു. ഡി. എഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കോട്ടപ്പടി മാര്‍ക്കറ്റിനു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ മാര്‍ക്കറ്റ് ബില്‍ഡിങ്ങിന്റെ പ്രവൃത്തി ആരംഭിച്ചത് വോട്ടര്‍മാരായ കച്ചവടക്കാര്‍ക്കും തൊഴിളികള്‍ക്കുമിടയില്‍ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിട്ടുള്ളത്.. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ ഭീതിയോടെ ആയിരുന്നു കച്ചവടക്കാര്‍ ജോലി ചെയ്തിരുന്നത്.. പുതിയ കെട്ടിടം വരുന്ന സാഹചര്യത്തില്‍ ആവേശത്തോടെയാണ് യു. ഡി. എഫ് സ്ഥാനാര്‍ഥിയായ ഉബൈദുള്ള യെ കച്ചവടക്കാര്‍ സ്വീകരിച്ചത്. കോട്ടപ്പടി മാര്‍ക്കറ്റിലെ വിവിധ കച്ചവട സ്ഥാപനങ്ങള്‍ , തൊഴിലാളികള്‍, പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെ നേരില്‍ കണ്ട് ഉബൈദുള്ള വോട്ട് അഭ്യര്‍ത്ഥിച്ചു.
യു. ഡി. എഫ് നേതാക്കളായ വി. മുസ്തഫ, പി. വി. മനാഫ്, ഹാരിസ് ആമിയന്‍, എം. കെ. മുഹ്‌സിന്‍, ജസീല്‍ പറമ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!