നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് കയറുന്നതിനിടെ വീണ് മരിച്ചു

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് കയറുന്നതിനിടെ വീണ് മരിച്ചു

മലപ്പുറം: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് കയറുന്നതിനിടെ വീണ് മരിച്ചു. പൂക്കോട്ടുംപാടം പാറക്കപാടം പുതിയറ സലാഹുദീന്‍ (52) ആണ് മരിച്ചത്. പൂക്കോട്ടുംപാടത്ത് നിര്‍മ്മാണ സാധനങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്ന റന്റ് ഹൗസ് നടത്തിവരികയായിരുന്നു. സ്വന്തം ടിപ്പര്‍ലോറി യില്‍ ഡ്രൈവറായും പോയിരുന്നു .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പായമ്പാടത്ത് വച്ചാണ് അപകടം. കെട്ടിടത്തിന്റെ പണി നോക്കാന്‍ വേണ്ടി കയറുന്നതിനിടെ അടിതെറ്റി വീഴുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: സലീന
മക്കള്‍: ബസാഹിറ, ബാസിമ. മരുമക്കള്‍: അന്‍ഷദ്, ആഷിഫ്. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പൂക്കോട്ടുംപാടം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

 

Sharing is caring!