മുസ്ലിംലീഗിന്റെ സൈബര്‍ പോരാളി യാസര്‍ എടപ്പാള്‍ അറസ്റ്റില്‍

മലപ്പുറം: മന്ത്രി കെടി ജലീലിനെതിരെ അപകീര്‍ത്തി പോസ്റ്ററുകളിട്ടെന്ന പരാതിയില്‍ യാസര്‍ എടപ്പാള്‍ അറസ്റ്റില്‍. ചങ്ങരംകുളം : മന്ത്രി കെടി ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്ററുകളിട്ടെന്ന പരാതിയില്‍ ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍.യുഎഇയില്‍ നിന്ന് നാട്ടിലിറങ്ങിയ യാസര്‍ എടപ്പാളിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തത് . മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ യാസര്‍ എടപ്പാളിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു .സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന മന്ത്രിയുടെ പരാതിയില്‍ മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.ബുധനാഴ്ച വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യാസറിനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരിഹരസൂനു സി.പി.ഒ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പുലര്‍ച്ചെ ഒരുമണിയോടെ തന്നെ ബന്ധുക്കളെത്തി യാസറിനെ ജാമ്യത്തിലെടുക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ സ്വദേശിയായ യാസറിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന പേരില്‍ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി ജലീല്‍ കോണ്‍സുലേറ്റ് സഹായം തേടിയെന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നല്‍കിയിരുന്നു.സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]