ഫിറോസ് കുന്നംപറമ്പിലിന് കെട്ടിവയ്ക്കാനുള്ള പണം കല്‍പുഴ കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും കൈമാറി
എടപ്പാള്‍:തവനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് കെട്ടിവയ്ക്കാനുള്ള പണം കല്‍പുഴ കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും കൈമാറി. തൃപ്രങ്ങോട് ശിവക്ഷേത്രം ഉള്‍പ്പടെ ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രിയാണ് കൃഷ്ണന്‍ നമ്പൂതിരി.ഉച്ചയോടെ മനയിലെത്തിയ ഫിറോസ് തുക ഏറ്റുവാങ്ങിയ ശേഷം ക്ഷേത്രപരിസരത്തെ വീടുകളില്‍ വോട്ടഭ്യര്‍ഥന നടത്തി. യുഡിഎഫ് നേതാക്കളായ എം.അബ്ദുല്ലക്കുട്ടി, അഡ്വ.പി നസറുല്ല, ആര്‍.കെ ഹമീദ്, ഫൈസല്‍ എടശേരി, എം.മുസ്തഫ ഹാജി, അഷ്‌റഫ് ചെമ്മല, മുജീബ് പൂളയ്ക്കല്‍, ഷാജി പാണാട്ട്, വി.കെ ബാപ്പുട്ടി, ഷൗക്കത്ത് കുന്നത്ത്, പി.ഹൈദര്‍, മാനു ആനപ്പടി, എ.പി ആരിഫ്, എ.കെ അയൂബ്, വൈശാഖ് തൃപ്രങ്ങോട് എന്നിവരോടൊപ്പമാണ് ഫിറോസ് എത്തിയത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]