വൃദ്ധനെ മര്‍ദ്ദിച്ച് മാല മോഷണം നടത്തി ഒളിവില്‍ പോയ മുഖ്യപ്രതി പിടിയില്‍

വൃദ്ധനെ മര്‍ദ്ദിച്ച് മാല മോഷണം നടത്തി ഒളിവില്‍ പോയ മുഖ്യപ്രതി പിടിയില്‍

മാറഞ്ചേരി:മാറഞ്ചേരിയില്‍ വൃദ്ധനെ മര്‍ദ്ദിച്ച് മാല മോഷണം നടത്തി ഒളിവില്‍ പോയ മുഖ്യ പ്രതിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടി.വെളിയങ്കോട് സ്വദേശി ഹാഷിര്‍ (34)ആണ് തലശ്ശേരി പുന്നോള്‍ കടപ്പുറത്തെ പെട്ടിപ്പാലം കോളനിയില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടെ പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം രാത്രി 8 മണിയോടെ മൂന്നംഗ മദ്യപ സംഘം മാറഞ്ചേരി മുക്കാല എംജി റോഡില്‍ താമസിക്കുന്ന മോഹനന്‍ എന്ന അറുപത് വയസ്സ് കാരനെ മര്‍ദ്ദിച്ച് അവശനാക്കി സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഒളിവില്‍ പോയ ഈ കേസില്‍ ഷെഫീര്‍, കോച്ചറായി നൗഷാദ് എന്നി രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്.പെരുമ്പടപ്പ് സി.ഐ കേഴ്സണ്‍ മര്‍കോസിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ് ,സീനിയര്‍ സി.പി.ഒ ബാബുരാജ് സി.പി.ഒ മാരായ നാസര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!