കേരളത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ച ചരിത്രം യു.ഡി.എഫിന്റേത്: എ.വിജയരാഘവന്

മലപ്പുറം: കേരളത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ച ചരിത്രം യു. ഡി. എഫിന്റേതാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.ഐ(എം) സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘവന് പറഞ്ഞു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫയുടെ വിജയത്തിനായുള്ള തെരത്തെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മതനിരപേക്ഷതയോടൊപ്പം നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഈ രാഷ്ട്രീയ നിലപാടിനെ തിരിച്ചറിഞ്ഞ് മാറ്റം ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷത്തോട് അടുക്കുന്നത്.
സംഘപരിവാറിനെതിരെ ബദല്‍ രാഷ്ട്രീയം വളര്‍ത്തുന്നത് ഇടതുപക്ഷമാണ്. മോഡി സര്‍ക്കാര്‍ ജനജീവിതം ദു: സ്സഹമാക്കുമ്പോള് സാധാരണക്കാരന് പ്രതീക്ഷ നല്‍കിയത് ഇടതു സര്‍ക്കാരാണ്. ജനക്ഷേമകരമായ കര്‍മ്മ പരിപാടി നടപ്പാക്കിയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ(എം ) സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവന്‍, സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ആഷിഖ്, ഏരിയാ സെക്രട്ടറി ഇ. രാജേഷ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]