മലപ്പുറത്തെ പ്‌ളസ്‌വണ്‍ വിദ്യാര്‍ത്ഥിനി വീടിനകത്ത് തൂങ്ങി മരിച്ചു

മലപ്പുറത്തെ പ്‌ളസ്‌വണ്‍ വിദ്യാര്‍ത്ഥിനി വീടിനകത്ത് തൂങ്ങി മരിച്ചു

എടപ്പാള്‍: വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി മൂക്കുതല മുളങ്കുന്നത്ത് സുനില്‍കുമാറിന്റെ മകള്‍ മീനാക്ഷി (16) ആണ് മരിച്ചത്. എടപ്പാള്‍ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു. ചങ്ങരംകുളം എസ് ഐ വിജിത്ത് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പൊന്നാനി ഈശ്വരമംഗലം കുറ്റിക്കാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ് : ജെയ്നി, സഹോദരന്‍ : അമല്‍.

Sharing is caring!