ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു

മലപ്പുറം: മലപ്പുറം  ജില്ലയില്‍  കോവിഡ് വാക്‌സിനേഷന്‍  രണ്ട് മാസം പിന്നിടുമ്പോള്‍        വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു. ഇതുവരെ ജില്ലയില്‍ 1,00,619 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 20,350 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍  ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജനുവരി 16ന് ഒന്‍പത് കേന്ദ്രങ്ങളിലായിട്ടാണ് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍  ആരംഭിച്ചത്. ജില്ലയില്‍ ഇന്നലെ( മാര്‍ച്ച് 17) 107 കേന്ദ്രങ്ങളിലാണ് കോവിഡ്        വാക്‌സിനേഷന് നടത്തിയത്. ഇതില്‍ 82 സര്‍ക്കാര്‍ ആശുപത്രികളും 25 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകരായ പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, 60 വയസ്സ് കഴിഞ്ഞവര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള ഒന്നാം ഡോസ് വാക്‌സിനും ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള  രണ്ടാം ഡോസ് വാക്‌സിനുമാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏഴ് താലൂക്കുകളില്‍ എട്ട് കേന്ദ്രങ്ങളിലായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളും 60 വയസ് കഴിഞ്ഞവര്‍ക്ക് തവനൂര്‍ വൃദ്ധ മന്ദിരത്തിലും സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നാല് വൃദ്ധസദനങ്ങളിലും പ്രത്യേക വാക്‌സിനേഷന് ക്യാമ്പുകളും സംഘടിപ്പിച്ചു.

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം.

ജില്ലയില്‍ ഇതു വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ :

ഒന്നാം ഡോസ് വാക്‌സിന്‍  : 1,00,619 പേര്‍, രണ്ടാം ഡോസ് : 20,350 പേര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (രണ്ടാം ഡോസ് ) : 18722
കോവിഡ് മുന്നണി പ്രവര്‍ത്തകര്‍  (രണ്ടാം ഡോസ്) : 1628
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (ഒന്നാം ഡോസ്) :  29773
കോവിഡ് മുന്നണി പ്രവര്ത്തകര്‍ (ഒന്നാം ഡോസ്) : 9693
പോളിംഗ് ഉദ്യോഗസ്ഥര്‍ (ഒന്നാം ഡോസ്) : 31329
60 വയസ്സ് കഴിഞ്ഞവര്‍  (ഒന്നാം ഡോസ്) : 28112
45 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ (ഒന്നാം ഡോസ്) : 1712


ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി പ്രത്യേകയോഗം ചേര്‍ന്നു

ജില്ലയില്  60 വയസ്സ് കഴിഞ്ഞവര്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പില്‍ കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. വരും ദിവസങ്ങളില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന്നായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് യോഗത്തില്‍ ധാരണയായി.
www.cowin.gov.in  എന്ന വെബ് പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണം ഉറപ്പ് വരുത്തും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍  സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യുതിനുള്ള സൗകര്യങ്ങളും ഒരുക്കും.
വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഓരോ വാര്‍ഡിലെയും 60 വയസ്സിന് മുകളിലുള്ളവരുടെ വിവരം ശേഖരിച്ച് അവര്‍ക്ക് വാര്‍ഡ് തലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി ജനപ്രതിനിധികളുടെ സഹകരണം ഉറപ്പ് വരുത്തും. കുത്തിവെപ്പ് പ്രചാരണാര്‍ത്ഥം ഓരോ പ്രദേശത്തും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍  നല്‍കുന്നതിനായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ഔട്ട് റീച്ച് ക്യാമ്പുകളും നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബു ലാല്‍,  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ. ഷറഫുദ്ധീന്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍:

അല്‍ അബീര്‍ ഹോസ്പിറ്റല്‍ കിഴിശ്ശേരി
അല്‍ മാസ്സ് ഹോസ്പിറ്റല്‍ കോട്ടക്കല്‍
അറഫ ഹോസ്പിറ്റല്‍ ചങ്ങരംകുളം
ബി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍
ചാലിയാര്‍ ഹോസ്പിറ്റല്‍ നിലമ്പൂര്‍
ഏലംകുളം മാറ്റേണിറ്റി ഹോസ്പിറ്റല്‍ നിലമ്പൂര്‍
ഇ.എം.എസ്. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
ഹാര്‍ട്ട് മലബാര്‍ ക്ലിനിക്കല്‍ സൊലൂഷന്‍ കോട്ടക്കല്‍
ഹോളി ക്രോസ്സ് ഹോസ്പിറ്റല്‍ മഞ്ചേരി
ഇമ്പിച്ചി ബാവ ഹോസ്പിറ്റല്‍ ആലത്തിയൂര്‍
ജെ.എസ്. മിഷന്‍ ഹോസ്പിറ്റല്‍ പരപ്പനങ്ങാടി
എം.ബി.എച്ച്. ഹോസ്പിറ്റല്‍ മലപ്പുറം
എം.ഇ.എസ്. മെഡിക്കല്‍ കോളേജ് അങ്ങാടിപ്പുറം
നിസാര്‍ ഹോസ്പിറ്റല്‍ വളാഞ്ചേരി
പി.ജി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ നിലമ്പൂര്‍
എ.വി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍
മലബാര്‍ ഹോസ്പിറ്റല്‍ മഞ്ചേരി
ശ്രീ വത്സം ഹോസ്പിറ്റല്‍ എടപ്പാള്‍
കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ
കൊരമ്പയില്‍ ഹോസ്പിറ്റല്‍  മഞ്ചേരി
നടക്കാവില്‍ ഹോസ്പിറ്റല്‍  വളാഞ്ചേരി
നിംസ് ഹോസ്പിറ്റല്‍  വണ്ടൂര്‍
എടപ്പാള്‍ ഹോസ്പിറ്റല്‍ എടപ്പാള്‍

Sharing is caring!