കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49കോടിയുടെ സ്വത്ത്

കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49കോടിയുടെ സ്വത്ത്

മലപ്പുറം: തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49 കോടിയുടെ സ്വത്ത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വേങ്ങര നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇന്നാണ്
ഉപ വാരണാധികാരിയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ടി.വി.സുഭാഷിന് മുന്നിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആസ്തി വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായി കുഞ്ഞാലിക്കുട്ടിക്ക് 34,01,352 രൂപയും ഭാര്യയുടെ പേരില്‍ 2,64,88,128 രൂപയുടെയും നിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1,35,000 രൂപയാണുള്ളത്. 15.20 ഏക്കര്‍ കൃഷി ഭൂമിയും രണ്ട് വാണിജ്യ കെട്ടിടങ്ങളും കാരാത്തോട്ടെ വീടും അടക്കം 2,20,15,000 രൂപയുടെ സ്ഥാവര ആസ്തി കുഞ്ഞാലിക്കുട്ടിക്കുണ്ട്. ലോണുകളൊന്നുമില്ല. ഭാര്യയ്ക്ക് 30 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുണ്ട്.
പത്രിക സമര്‍പ്പിക്കാന്‍ മണ്ഡലം യു.ഡി.എഫ്.ചെയര്‍മാന്‍ പി.എ.ചെറീത്, കണ്‍വീനര്‍ ടി.കെ.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, യു.ഡി.എഫ്.മണ്ഡലം ഭാരവാഹികളായ ചാക്കീരി അബ്ദുല്‍ ഹഖ്, എന്‍.ടി.അബ്ദുന്നാസര്‍, പി.കെ.അസ് ലു, എ.പി.ഉണ്ണികൃഷ്ണന്‍, പുള്ളാട്ട് ഷംസു, എന്‍.ടി.മുഹമ്മദ് ഷരീഫ്, വി.എസ്.ബഷീര്‍മാസ്റ്റര്‍ഉദ്യോഗസ്ഥരായ ടി.എച്ച്,അഖിലേഷ്, ഷാന്‍ ഹര്‍ഷദ് സന്നിഹ്തരായി.മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുമെന്നും, വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Sharing is caring!