തവനൂരില്‍ റോഡ് ഷോയുമായി ഫിറോസ് കുന്നുംപറമ്പില്‍
മലപ്പുറം: തവനൂരില്‍ 110%വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍.
തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫിറേസ് കുന്നുംപറമ്പില്‍ റോഡ് ഷോ നടത്തി. ഇന്നാണ് ഫിറോസിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് റോഡ് ഷോയുമായി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ആവേശമായത്. തവനൂരില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന ഫിറോസിനെ വിജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് ലീഗുകാരാണ്. താന്‍ ഒരു മുസ്ലിംലീഗുകാരനാണെന്നു പലപ്പോഴും പറഞ്ഞിട്ടുള്ള ഫിറോസിലൂടെ
ലീഗിന്റെ ബദ്ധശത്രു മന്ത്രി ജലീലിനെ ഇത്തവണ അട്ടിമറിക്കാമെന്ന ആത്മവിശ്വാസത്തില്‍ ലീഗുകാര്‍. ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ജനമനസ്സുകളില്‍ കയറിപ്പറ്റിയ ഫിറോസ് ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥിയായത്.
കഴിഞ്ഞ ദിവസം കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സംസ്ഥാനത്തെ ഏഴ് ഇടങ്ങളില്‍ ഒഴികെ എല്ലായിടങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തവനൂര്‍ നിലമ്പൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ7 ഇടങ്ങളിലാണ് ഇന്ന് എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ തവനൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ റോഡ് ഷോയുമായി വോട്ടര്‍മാരെ കാണാനെത്തിയിരുന്നു. ഇന്ന് വൈകുന്നേരം ആണ് തവനൂര്‍ മണ്ഡലത്തില്‍ എത്തിയ ഫിറോസ് കുന്നംപറമ്പിലിന് യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി റോഡ് ഷോ നടത്തിക്കൊണ്ട് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
അതെ സമയം തവനൂരില്‍ 110% വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു .
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




