സി.പി.ഐയുടെ ഏറനാട്, മഞ്ചേരി സീറ്റുകള്‍ക്ക് പി.പി.സുനീര്‍ ഡബിള്പേയ്മെന്റ് വാങ്ങിയെന്ന് ഇടതുപക്ഷ സംരക്ഷണ വേദിയുടെയുടെ പോസ്റ്റര്‍
മലപ്പുറം: സി.പി.ഐയുടെ ഏറനാട്, മഞ്ചേരി സീറ്റുകള്‍ക്ക് പി.പി.സുനീര്‍ ബിള്പേയ്മെന്റ് വാങ്ങിയെന്ന്
ഇടതുപക്ഷ സംരക്ഷണ വേദിയുടെയുടെ പോസ്റ്ററുകള്‍. ഏറനാട്, മഞ്ചേരി സീറ്റുകള്‍ ഡബിള്പേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ച സി.പി.ഐ നേതാവായ പി.പി.സുനീര്‍ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയുക, പ്രതികരിക്കുക, കാലം നിങ്ങള്‍ക്ക് മാപ്പുതരില്ല. എന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ സരേക്ഷണ വേദിയുടെ പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അഗമായ പി പി സുനീറിനെ എതിരെ ഏറനാട് മണ്ഡലത്തിലെ എടവണ്ണ .അരീക്കോട് മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി .പാണ്ടിക്കാട് തുടങ്ങിയ മേഖലകളിലാണ് ആണ് ഇടതുപക്ഷ സംരക്ഷണ വേദിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷട്ടത്.
മഞ്ചേരിയില്‍ അബ്ദുല്‍ നാസര്‍ എന്ന ഡിബോണ നാസറും, ഏറാനാട് മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി കെ ടി അബ്ദുറഹിമനുമാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍. ഇരുവര്‍ക്കും ജനസ്വാധീനമില്ലെന്ന ആരോപണം പരക്കെ ഉയര്‍ന്നതിന് പിന്നാലെയാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് അബ്ദുല്‍ നാസര്‍. നിയമസഭയിലേക്ക് കന്നിയങ്കമാണ്. പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2015ല്‍ മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചാണ് സി.പി.ഐയില്‍ ചേര്‍ന്നത്. പ്രവാസി ഫെഡറേഷന്, കിസാന്‍ സഭ എന്നിവയുടെ ജില്ല കമ്മിറ്റി അംഗമാണ്. മണ്ഡലം കമ്മിറ്റി പ്രധാനമായും ഈ പേര് മാത്രമാണ് പരിഗണിച്ചത്. കഴിഞ്ഞ തവണ സി.പി.ഐക്കായി കെ.മോഹന്‍ദാസാണ് മത്സരിച്ചിരുന്നത്.
ഭാര്യ: സാബിറ കുരിക്കള്‍. മുഹമ്മദ് ഷെലൂബ്, ഡാനിഷ്, മുഹമ്മദ് ജവഹര്‍, മുഹമ്മദ് അഖില്‍, ഹാനി അഹമ്മദ് എന്നിവര്‍ മക്കളാണ് ഏറാനാട്ടെ സ്ഥാനാര്‍ഥി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി കെ ടി അബ്ദുറഹിമാന് ഇ കെ നായനാര്‍ സഹകരണ ആശുപത്രി എടവണ്ണയുടെ 10 വര്ഷകാലമായുള്ള ഡയറക്ടറായും, ഹെല്പ ്ആന്റ് ക്വോളിറ്റി കെയര്‍ ഫൗണ്ടേഷന് ട്രസ്റ്റീ, സാധു സംരക്ഷണ സമിതി സൊസൈറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]