ഷൗക്കത്തിന്വേണ്ടി തെരുവില്‍ ഇറങ്ങി പ്രവര്‍ത്തകര്‍
മലപ്പുറം: നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി വി.വി.പ്രകാശിനെ പ്രഖ്യാപിച്ചതോടെ സാധ്യതാപട്ടികയിലുണ്ടായിരുന്ന ആര്യാടന് ഷൗക്കത്തിനുവേണ്ടി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. നിലമ്പൂരിന് നാടറിയുന്ന ഷൗക്കത്ത് മതിയെന്ന ബാനറുമായാണ് പ്രതിഷേക്കാര്‍ എത്തിയത്. ഡി.സി.സി. പ്രസിഡന്റ് കൂടിയായ വി.വി.പ്രകാശ് അന്‍വറിന്റെ ശിങ്കിടിയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിലമ്പൂരിലെ കോണ്‍ഗ്രസിനെ പി.വി.അന്‍വറിന്റെ ആലയില്‍കെട്ടാനുള്ള നീക്കമാണ് പ്രകാശിന്റെ സ്ഥാനാര്‍ഥിത്വം. ഇന്നലെ രാത്രി മുതലായിരുന്നു പ്രതിഷേധങ്ങളുടെ തടക്കം. ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശിനെ സീറ്റ് ഉറപ്പിച്ചതോടെയാണു കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ച ആര്യാടന് ഷൗത്തിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇരുനൂറിലേറെ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായിവന്നു ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് താഴിട്ടുപൂട്ടി. ശേഷം മുന്‍മന്ത്രി ആര്യാടന് മുഹമ്മദിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തരെ അനുനയിപ്പിക്കാന്‍ ആര്യാടന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ഇന്നു വീണ്ടും പ്രതിഷേധ പ്രകടനം നടന്നു.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയില്‍ ആര്യാടന് ഷൗക്കത്തിനായിരതുന്നു മേല്‍ക്കൈ. 35 വര്‍ഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് കഴിഞ്ഞ തവണയാണ് നിലമ്പൂരില്‍ പി.വി അന്‍വര്‍ അട്ടിമറി വിജയം നേടിയത്. എം.എല്‍.എയായി അഞ്ച് വര്‍ഷം പിന്നിടുന്ന അന്‍വറിന്റെ വിവാദങ്ങളും കേസുകളും ഇപ്പോള്‍ ഇടതുമുന്നണിക്ക് തലവേദനയാണ്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫിന് ലഭിച്ച അട്ടിമറി വിജയവും, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും വോട്ടായിമാറാനുള്ള സാധ്യതയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ആര്യാടന്റെ കുത്തക തകര്‍ത്ത് 1982ല്‍ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷ സ്വതന്ത്രനാക്കി രംഗത്തിറക്കിയാണ് ഇടതുമുന്നണി 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലമ്പൂര്‍ പിടിച്ചത്. ഈ പരീക്ഷണം രണ്ടാം വട്ടം ആവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. 1987ല്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ 10333 വോട്ടുകള്‍ക്ക് ആര്യാടന് നിലമ്പൂരിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തി. പിന്നീട് തുടര്‍ച്ചയായി ആറു തെരഞ്ഞെടുപ്പുകളില്‍ നിലമ്പൂര്‍ ആര്യാടനൊപ്പമായിരുന്നു. 2006ല്‍ അന്നത്തെ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂര്‍ പിടിക്കാന്‍ സി.പി.എം ഇറക്കിയത്. എന്നാല്‍ ആര്യാടന് 18070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി. ആര്യാടന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച 2016ലാണ് നിലമ്പൂര്‍ കോണ്‍ഗ്രസിന് നഷ്ടമായത്.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]