ബാവ ഹാജിയെ ലീഗ് പച്ചക്ക് പറ്റിച്ചു: മന്ത്രി കെ.ടി. ജലീല്‍
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജിയെ മുസ്ലിംലീഗ് നേതൃത്വം പച്ചക്ക് പറ്റിച്ചതായി മന്ത്രി കെ.ടി. ജലീല്‍. ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ എടപ്പാളിലെ മാണൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തവനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സീറ്റ് നീഷേധിച്ചതിന്റെ ഭാഗമായി സി പി ബാവ ഹാജി പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവക്കാനൊരുങ്ങുകയാണ്. ഇതിനിടെ സി പി ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , രണ്ടാം വാര്‍ഡ് പഞ്ചായത്ത് മെമ്പറുമാര്‍ രാജിവച്ചു കൊണ്ടുള്ള കത്ത് നേതാക്കള്‍ക്ക് കൈമാറി.
താന്‍ ഞാന്‍ ബാവഹാജി മായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് വലിയ ദുഃഖവും വിഷമവും ഉണ്ടെന്നും ജലീല്‍ പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ സമയവും സമ്പത്തും എല്ലാം ലീഗിന് വേണ്ടി ചിലവഴിച്ച ഒരാളാണ് ബാവഹാജി എന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ അദ്ദേഹം സീറ്റ് നല്‍കാത്തതിനെതിരെ തങ്ങളെ അനുകൂലിക്കുന്ന ആളുകളുമായി ആലോചിച്ചു ഭാവി പരിപാടികള്‍ ആവിഷ്കരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ബിജെപി അല്ലാത്ത ഏതു പാര്‍ട്ടിയില്‍ നമുക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം അല്ലോ എന്ന് കഴിഞ്ഞ ദിവസം ബാവഹാജി പറഞ്ഞിരുന്നു. ലീഗിലെ സാധാരണ പ്രവര്‍ത്തകര്‍ പോലും അത്തരത്തിലുള്ള കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കെ ടി ജലീല്‍ പറഞ്ഞു .
അതോടൊപ്പം തന്നെ ഇപ്പോള്‍ ലീഗില്‍ നടക്കുന്ന സംഭവങ്ങളെ വളരെ ജാഗ്രതയോടെയും കൗതുകത്തോടെയാണ് ഇടതുപക്ഷം നോക്കിക്കാണുന്നത്. അതേസമയം ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല എന്നും കെ ടി ജലീല്‍ പറഞ്ഞു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]