പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച് തനിക്ക് സീറ്റ് വേണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍
മലപ്പുറം: പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച് തനിക്ക് സീറ്റ് വേണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍. തവനൂരില്‍ മത്സരിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടയിലാണ് ഫിറോസിന്റെ പ്രതികരണം. മന്ത്രി കെ.ടി.ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി, ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് തുടക്കം മുതല്‍ മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്. ഒടുവില്‍ തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. മത്സരിക്കാന്‍ തയ്യാറാണെന്ന് ഫിറോസ് തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫിറോസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിയിലെ ചിലര്‍ തന്നെ രംഗത്തെത്തിയതോടെ തവനൂര്‍ മണ്ഡലം കോണ്‍ഗ്രസിനു കീറാമുട്ടിയായിരിക്കുകയാണ്. ഇന്ന് 86 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും തവനൂരില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തവനൂരില്‍ മത്സരിക്കാന്‍ ഇല്ലെന്നും സന്തോഷത്തോടെ താന്‍ മാറിനില്‍ക്കുകയാണെന്നും ഫിറോസ് പറയുന്നു. ഒരിക്കലും താന്‍ ആഗ്രഹിച്ചതല്ല. ആരെയും മാറ്റിനിര്‍ത്തിക്കൊണ്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കി.
അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തി പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച് തനിക്ക് സീറ്റ് വേണ്ട. എല്ലാവരുടെയും സമ്മതത്തോടെ ഉണ്ടെങ്കില്‍ മാത്രം മതി. തവനൂരില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ നിരവധി പേര് വിളിച്ചിരുന്നു. ഇനി എന്തായാലും മത്സരരംഗത്തേക്കില്ല. തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരോടും വിളിച്ചവരോടും ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]