ഭരണ തുടര്‍ച്ചയല്ല വന്‍ തളര്‍ച്ചയാണ് എല്‍ഡിഎഫിനെ കാത്തിരിക്കുന്നുത്: കുഞ്ഞാലിക്കുട്ടി
താനൂര്‍: തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് താനൂര്‍ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കണ് വെന്ഷനില് വന്‍ ജന പങ്കാളിത്തം. മണ്ഡലം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനമായി കണ് വെന്ഷന് മാറി. വൈലത്തൂര്‍ പാര്‍കിങ് ഗ്രൗണ്ടില്‍ ഇന്നലെ നടന്ന കണ് വെന്ഷന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഭരണ തുടര്‍ച്ചയല്ല വന്‍ തളര്‍ച്ചയാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണ് ഇടതു സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ബന്ധുക്കളും പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കുമാണ് സര്‍ക്കാര്‍ ജോലിയില്‍ നിയമനങ്ങള്‍ നല്‍കിയതിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്മാന് രത്നാകരന് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്മാന് പിടി അജയ്മോന്‍, നേതാക്കളായ കെ കുട്ടി അഹമ്മദ് കുട്ടി, ഡോ. യുകെ അഭിലാഷ്, കെ.എന്‍.മുത്തുക്കോയ തങ്ങള്‍, എംപി അഷറഫ്, ഒ രാജന്, ഹൈദ്രോസ് മാസ്റ്റര്‍,പി വാസുദേവന്‍, വികെഎം ഷാഫി, വൈപി ലത്തീഫ്, ഷാജി പച്ചേരി, പിടികെ കുട്ടി, ഡാനിഷ്, നൂഹ് കാരിങ്കപ്പാറ, ഷാഹിന നിയസി, സല്‍മത്ത്, പ്രസന്നകുമാരി ടീച്ചര്‍, ഫാത്തിമ, യൂസഫ് കൊടിയേങ്ങല്‍, പിപി ശംസുദ്ധീന്‍, കെസി ബാവ, ഇസ്മയില്‍ പത്തമ്പാട്, യൂസഫ് കല്ലേരി, അഡ്വ.പിപി ഹാരിഫ്, പിപി തങ്ങള്‍, വിപിഒ അസ്കര്‍ മാസ്റ്റര്‍, പികെ അബ്ദുസ്സലാം, കുഞ്ഞിപ്പ ഹാജി, റഷീദ് മോര്യ, വീകെഎ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി രതനാകരന് ചെയര്‍മാനും എംപി അഷറഫ് കണ് വീനറും കെ എന്‍ മുത്തുക്കോയ തങ്ങള്‍ ട്രഷററുമായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]