35വര്‍ഷമായി പ്രവാസിയായിരുന്ന തേഞ്ഞിപ്പലം സ്വദേശി സൗദിയില്‍ മരിച്ചു

തേഞ്ഞിപ്പലം: അസുഖ ബാധിതനായി ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ പ്രവേശിച്ചിരുന്ന തേഞ്ഞിപ്പലം ആലുങ്ങല്‍ പാടാട്ടാല്‍ സ്വദേശിയും ജിദ്ദ അഹമ്മദ് അബ്ദുല്‍ വാഹിദ് (കോണിക്ക) കമ്പനി ജീവനക്കാരനുമായ പെരിഞ്ചീരിക്കര കുട്ടി ഹസ്സന്‍(60) നിര്യാതനായി. 35 വര്‍ഷമായി പ്രവാസിയായിരുന്ന കുട്ടിഹസ്സന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍തന്നെ മറവ് ചെയ്തു. ഭാര്യ: സുലൈഖ. മക്കള്‍: ജസ് ന അമാനത്ത് (അജ്മാന്‍), ജിഷാന ഫര്‍ഹിന്‍, ജുനാ മെഹ്‌റിന്‍, മരുമകന്‍: ബിനിയാമിന്‍.സഹോദരങ്ങള്‍: അലവി ഹാജി, അബൂബക്കര്‍ ഹാജി.

 

Sharing is caring!