ചേളാരിയില്‍ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് മോഷണം

ചേളാരിയില്‍ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് മോഷണം

തിരൂരങ്ങാടി: മൂന്നിയൂര്‍ ചേളാരിയില്‍ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണം. താഴെ ചേളാരിയിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് മോഷണം നടന്നത്. കൗണ്ടറിലെ രണ്ട് മെഷീനുകള്‍ തകര്‍ത്ത് മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ സംഘം ഇരുമ്പ് കമ്പികളുമായി മെഷീനുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസിന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പരിശോധിക്കുകയായിരുന്നു. മെഷീന്‍ തകര്‍ത്തിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. മലപ്പുറത്തു നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Sharing is caring!