പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനൗദ്യോഗിക തുടക്കം

പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനൗദ്യോഗിക തുടക്കം

എടവണ്ണ: ഏറനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കമായി. ഏറനാട് മണ്ഡലം യു ഡി എഫ്, മുസ്ലിം ലീഗ് കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ ചര്‍ച്ച ചെയ്തു.

ഇന്ന് രാവിലെ മുതല്‍ തന്നെ അണികള്‍ പി കെ ബഷീര്‍ എം എല്‍ എയുടെ വീട്ടിലേക്ക് എത്തി തുടങ്ങിയിരുന്നു. ഇവരോടൊപ്പം കുറച്ചു സമയം എം എല്‍ എ ചെലവഴിച്ചു. യു ഡി എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അടുത്ത ദിവസങ്ങളില്‍ രൂപം നല്‍കും.

പത്ത് വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഊന്നികാട്ടിയാണ് തിരഞ്ഞെടുപ്പിനെ പി കെ ബഷീര്‍ നേരിടുക. അതോടൊപ്പം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. പത്ത് വര്‍ഷം കൊണ്ട് 983 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. എടവണ്ണ കുടിവെള്ള പദ്ധതി, ക്യാന്‍സര്‍ സെന്റര്‍, പെരുങ്കടവ് പാലം, വിവിധ ടൗണുകളുടെ നവീകരണം, റോഡ്-വിദ്യാഭ്യാസ-ആരോ?ഗ്യ മേഖലകളിലെ വികസനം എന്നിവ മുഖ്യ വിഷയമാക്കിയാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുകയെന്ന് പി കെ ബഷീര്‍ പറഞ്ഞു.

 

Sharing is caring!