താനൂര്‍ തിരിച്ചു പിടിക്കാന്‍ പി.കെ ഫിറോസ്

താനൂര്‍ തിരിച്ചു പിടിക്കാന്‍ പി.കെ ഫിറോസ്

താനൂര്‍: താനൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കുന്ദമംഗലം പഞ്ചായത്ത് സ്വദേശിയാണ് 40 വയസ്സുള്ള പികെ ഫിറോസ്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്നും എല്‍എല്‍ബിയും എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എഎമ്മും പാസ്സായി.
എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്,കുന്ദമംഗലം നിയോജക മണ്ഡലം ജന. സെക്രട്ടറി, പ്രസിഡന്റ്‌കോഴിക്കോട് ജില്ല ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌സംസ്ഥാന സെക്രട്ടറി
രണ്ട് തവണയായി സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ്‌സംസ്ഥാന സെക്രട്ടറി അഖിലേന്ത്യാ കണ്‍വീനര്‍ നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, എം.ജി സര്‍വ്വകലാശാലയില്‍ സിണ്ടിക്കേറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇന്റര്‍ണല്‍ വിസിറ്റേഴ്സ്സ് ലീഡര്‍ഷിപ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ജി.എ.ഇ ന്റെ ക്ഷണപ്രകാരം യൂറോപ്പിലും യു.കെയിലും മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. പിതാവ് : യു മാമു
മാതാവ് : ആമിന
ഭാര്യ : നസ്റി ടി, ചക്കാലക്കല്‍ സ്‌കൂള്‍ അധ്യാപിക
മകള്‍ : ഷെസ, 9-ആം ക്ലാസ്സ് വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം, കോഴിക്കോട്

 

Sharing is caring!