ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ 12എം.എല്‍.എമാര്‍ ഒമ്പത് പുതുമുഖങ്ങള്‍ ആറ് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല

ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ 12എം.എല്‍.എമാര്‍ ഒമ്പത് പുതുമുഖങ്ങള്‍ ആറ് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല

മലപ്പുറം: മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിലവിലുള്ള 12 എ.ംഎല്‍.എമാര്‍ക്ക് സീറ്റ് ലഭിച്ചപ്പോള്‍. ആറ് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നഷ്ടമായി. മൂന്നുതവണ മത്സരിച്ച വരെ ഇത്തവണ പരിഗണിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കു മാത്രമാണ് പാര്‍ട്ടി ഇളവ് നല്‍കിയത്. മലപ്പുറം ജില്ലയിലെ എംഎല്‍എമാരായ പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. ഉമ്മര്‍., സി മമ്മുട്ടി, കാസര്‍കോട്ടെ ഫാഷല്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരത്തെ എം.സി കമറുദ്ദീന്‍, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിയായ കളമശേരിയിലെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കാണ് ഇത്തവണ ലീഗ് സീറ്റ് നിഷേധിച്ചത്.
സ്ഥാനാര്‍ഥികളിലെ ഇതില്‍ ഒമ്പത് പേര്‍ നിലവിലുള്ള മണ്ഡലങ്ങളിലും മൂന്നുപേര്‍ പുതിയ മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന്, കെ.എം. ഷാജി, പാറക്കല്‍ അബ്ദുല്ല, പി.ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍ തുടങ്ങിയവരാണ് മല്‍സരംഗത്തുളള സിറ്റിങ് എം.എല്‍.എമാര്‍. ഡോ. എം.കെ മുനീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, മഞ്ഞളാംകുഴി അലി എന്നിവരാണ് മണ്ഡലം മാറി മത്സരിക്കുന്നത്. ഒമ്പതു പുതുമുഖങ്ങളാണ് ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതിയതായി ഇടംപിടിച്ചിരിക്കുന്നത്. എം.കെ.എം അഷറഫ്, അഡ്വ. നൂര്‍ബിന റഷീദ്, സി.പി. ചെറിയ മുഹമ്മദ്, യു.എ.ലത്തീഫ്, പി.കെ. ഫിറോസ്, നജീബ് കാന്തപുരം, മൊയ്തീന്‍, അഡ്വ. പൊട്ടന്‍കണ്ടി അബ്ദുല്ല തുടങ്ങിയവരാണ് പുതുമുഖങ്ങള്‍. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് 20 വര്‍ഷത്തിനു ശേഷമാണ് വീണ്ടും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. മങ്കട മണ്ഡലത്തില്‍ 2001ല്‍ മഞ്ഞളാംകുഴി അലിയോട് തോറ്റതിനു ശേഷം അദ്ദേഹം നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

Sharing is caring!