മലപ്പുറം ജില്ലയിലെ പ്രസിദ്ധ മോഷ്ടാവ് വേണുഗാനന്‍ പോലീസ് പിടികൂടി

മലപ്പുറം ജില്ലയിലെ പ്രസിദ്ധ മോഷ്ടാവ് വേണുഗാനന്‍ പോലീസ് പിടികൂടി

കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തി പോലീസിന് തലവേദനയായിരുന്ന മലപ്പുറം സ്വദേശി വേണുഗാനന്‍ (48) കോട്ടക്കല്‍ പോലീസിന്റെ പിടിയിലായി. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാള്‍ കോട്ടക്കലില്‍ തന്നെ ഒരു വര്‍ഷത്തിനിടയില്‍ പത്തോളം കടകളില്‍ മോഷണം നടത്തിട്ടുണ്ട്. മോഷണ നടത്തിയ സ്ഥലങ്ങളിലുള്ള സി സി ടി.വി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഊരിയെടുത്തു നശിപ്പിച്ചാണ് പ്രതി രക്ഷപ്പെടാറുള്ളത്. അതു കൊണ്ട് തന്നെ പോലീസിനു തലവേദനയായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രതി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ കിട്ടിയതാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്. കോട്ടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ സുജിത്ത് എസ് ഐ അജിത്ത്, ജി.എസ്.ഐ. ഷാജു പോലീസുകാരായ സുജിത്ത് സെബാസ്റ്റ്യന്‍ ശരണ്‍, സജി അലക്‌സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

 

Sharing is caring!