മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

മലപ്പുറം: നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായും പ്രഖ്യാപനം ഇന്ന് ് ശേഷം ഉണ്ടാകുമെന്നും മലപ്പുറത്ത് നടന്ന യോഗത്തിനു ശേഷം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ മജീദ് പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ മുസ്ലിംലീഗ് പാര്‍ലമെന്ററി യോഗം ചേര്‍ന്നത്. അതേസമയം എല്ലാ ജില്ലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ച് ചര്‍ച്ചനടത്തിയാണ് സ്ഥാനാര്‍ഥികഴെ നേതൃത്വം തെരഞ്ഞെടുത്തതെന്നും കെ.പി.എ മജീദ് പറഞ്ഞു.

Sharing is caring!