പരീക്ഷാപ്പേടി മലപ്പുറത്ത് പത്താംക്ലാസുകാരി തൂങ്ങി മരിച്ചു

മലപ്പുറം: പരീക്ഷയെ പേടിച്ചു എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ചു. ആമയൂര്‍ പുളിങ്ങോട്ടുപുറം കുന്നത്തുകാവ് ഉമ്മറിന്റെ മകള്‍ നഹ്ല ഷെറിനെ(16)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തു മണിയോടെ കിടപ്പുമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കാവനൂര്‍ മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ദിവസങ്ങളായി പരീക്ഷാപ്പേടിയില്‍ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് : റംല, സഹോദരങ്ങള്‍ : അജ്മല്‍, അംജിദ്, നസ്ല ജാസ്മിന്. എടവണ്ണ എസ് ഐ പിസി സുനില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]